തിരുവല്ല: ലയൺസ് ക്ലബിന്റെ 2022-23 വർഷത്തെ സേവന പ്രവർത്തനങ്ങൾ ട്രാക്കോ കേബിൾ കമ്പനി ചെയർമാൻ അലക്‌സ് കോഴിമല ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് മുൻ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജി.വേണുകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ചെറിയാൻ പോളച്ചിറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വി.വി.ഷാജി, പോൾ മത്തായി, ജെയിംസ് കെ.ഫിലിപ്പ്, കെ.ജി.തോമസ്, തോമസ് മാത്യു, കപിൽ എസ്.കുമാർ, അനു ടി.ജോർജ്, വി.ജെ.സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.