തുകലശേരി :സി.എസ്‌.ഐ ബധിര വിദ്യാലയത്തിൽ പ്രതിഭാ സംഗമം നാളെ നടക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികളെ അനുമോദിക്കും. സി.എസ്.ഐ മദ്ധ്യകേരള മഹായിടവക മുൻ അദ്ധ്യക്ഷൻ ബിഷപ്പ് തോമസ് സാമുവൽ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് സജി ജോൺ അദ്ധ്യക്ഷത വഹിക്കും.