 
കുളനട: പുതുവാക്കൽ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വായന പക്ഷാചരണത്തിന്റെ ഭാഗമായി മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കൃതിയുടെ 100ാം വാർഷികാചരണം വായനശാലയിൽ നടന്നു. ഡോ.ഐശ്വര്യ മാധവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് കെ.തോമസ് അദ്ധ്യക്ഷത വഹിച്ചു.ശശി പന്തളം,പി.എം. സാമുവൽ എന്നിവർ പ്രസംഗിച്ചു. തുടർന്നു നടന്ന കവിയരങ്ങിൽ സുഗത പ്രമോദ്, ബനി ജോൺ, എം.കെ.കുട്ടപ്പൻ, ഉണ്ണിക്കൃഷ്ണൻ ഞെട്ടൂർ, ഉള്ളന്നൂർ ഗിരീഷ്, ലിൻസി സാം എന്നിവർ കവിതകൾ അവതരിപ്പിച്ചു.