ഏഴംകുളം : കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് സുവോളജിയിൽ ഡോക്ടറേറ്റ് നേടിയ അറുകാലിയ്ക്കൽ കിഴക്ക് ലക്ഷ്മിവിലാസം പാർവതി മോഹനെ സി.പി.എം ഏഴംകുളം തെക്ക് ലോക്കൽ കമ്മിറ്റി അനുമോദിച്ചു. സമ്മേളനം ജില്ലാ കമ്മിറ്റിയംഗം ആർ.തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം എസ്.സി ബോസ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.മോഹനൻ നായർ , പഞ്ചായത്ത് പ്രസിഡന്റ് ആശ വി.എസ്, ലോക്കൽ കമ്മിറ്റിയംഗങ്ങളായ രവീന്ദ്രൻ , ദിലീപ് എന്നിവർ സംസാരിച്ചു.