1
കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജമീലാബീവി , കരുണാകരൻ കെ.ആർ , രാജി പി. രാജപ്പൻ , ആനി രാജു , ഈപ്പൻ വർഗീസ്, ജോളി ജോസഫ്, അഞ്ജു സദാനന്ദൻ , അഖിൽ എസ് , അഞ്ജലി കെ.പി , ജെസീലാ സിറാജ്, തേജസ് കുമ്പുളവേലി, അമ്മിണി രാജപ്പൻ , എം.എം. ഖാൻ , ബിന്ദു എ ജോയി എന്നിവർ പ്രസംഗിച്ചു.