പന്തളം: പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മങ്ങാരം സ്വദേശി മുഹമ്മദ് നബീൽ ഷായെ സി.പി. എം മങ്ങാരം വടക്ക് ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു. സി.പി എം ജില്ലാ കമ്മിറ്റി അംഗം ലസിത നായർ നബീൽ ഷാക്ക് ഉപഹാരം നല്കി. മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.ബി.ബിന്നി,മങ്ങാരം വടക്ക് ബ്രാഞ്ച് സെക്രട്ടറി കെ.എസ്.മധുസുദനൻ, പന്തളം നഗരസഭ മുൻ കൗൺസിലർ വി.വി.വിജയകുമാർ,ജനറൽ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) പന്തളം ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.എച്ച്.ഷിജു, കേരള കർഷക സംഘം പന്തളം ഏരിയ കമ്മിറ്റി അംഗം എൻ.ആർ.കേരള വർമ്മ,ഗിരിജ അനിൽ,എൻ.രാജേന്ദ്രൻ, അഡ്വഃ ടി.ജി.പത്മനാഭ പിള്ള എന്നിവർ സംസാരിച്ചു.