പത്തനംതിട്ട: അടൂർ കരുവാറ്റ ഓർത്തഡോക്‌സ് പള്ളിക്ക് സമീപമുള്ള കല്ലട ജലസേചന പദ്ധതിയുടെ കനാൽ സ്ഥലത്തെ പത്ത് തേക്ക് മരങ്ങൾ അനധികൃതമായി മുറിച്ച ആളിൽ നിന്ന് 11,69,033 രൂപ പിഴയീടാക്കി.
കനാൽ ഭൂമി കൈയേറുന്നതിനും മരങ്ങൾ മുറിക്കുന്നതിനുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.