മല്ലപ്പള്ളി : എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ അക്ഷയ് രാജിനെയും പ്ലസ് ടു പരീഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ റോഷ്നി കെ. എസിനെയും പേക്കാവ് മുരണി ബ്രദറൺ അസംബ്ലിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് , വാർഡ് മെമ്പർ കരുണാകരൻ, ജോൺ മാത്യു, കെ.പി ജോൺ , ജോസ് എന്നിവർ പ്രസംഗിച്ചു.