
അടൂർ : ഡോ.അംബേദ്കർ എഡ്യുക്കേഷൻ സൊസൈറ്റി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലായ് 2 ന് രാവിലെ 10ന് അടൂർ ടൂറിസ്റ്റ് ഹോമിൽ 'വിദ്യാർത്ഥികൾ തെരഞ്ഞെടുക്കേണ്ട വിവിധ വിഷയങ്ങൾ ' എന്നതിനെ ആസ്പദമാക്കി വിദ്യാഭ്യാസ സെമിനാർ നടത്തും. അഡ്വ.പിറവന്തൂർ ശ്രീധരൻ, ചെങ്ങമനാട് വിജയൻ, എൻജിനീയർ രത്നകുമാർ, ഡോ.ബിൻസി, കെ.ബി.അരുൺകുമാർ, പള്ളിക്കൽ പ്രസാദ്, നഗരൂർ സജിത്ത്, അഡ്വ.കൈതവാരം ശ്രീലാൽ എന്നിവർ ക്ളാസ് നയിക്കും.