 
പന്തളം: കേരള കർഷകസംഘം പന്തളം എരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന പഠന ക്യാമ്പ് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി.ആർ പ്രദീപ് ഉദ്ഘാടനം ചെയ്തു. എരിയാ പ്രസിഡന്റ് മനോജ്മുണ്ടക്കൽ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എച്ച്. അൻസാരി, എരിയാ വൈസ് പ്രസിഡന്റ് എൻ.ബി. മോഹനകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഭരതരാജൻ പിള്ള,കേരള വർമ്മ, ബാബു വർഗീസ്, അബ്ദു എന്നിവർ പരമ്പരാഗത നൂതന കൃഷി സംവിധാനങ്ങളെക്കുറിച്ച് ചർച്ച നടത്തി.