29-sob-raja-raja-varma

പന്തളം: പന്തളം വലിയതമ്പുരാൻ കൈപ്പുഴ ലക്ഷ്മീവിലാസം കൊട്ടാരത്തിൽ അഡ്വ.തിരുവോണം നാൾ രാജരാജ വർമ്മ (98) അന്തരിച്ചു. വലിയതമ്പുരാനായിരുന്ന രേവതിനാൾ പി.രാമവർമ്മരാജ കഴിഞ്ഞ 22ന് അന്തരിച്ചതിനെ തുടർന്നാണ് ഇളയ സഹോദരനായ രാജരാജവർമ്മ ചുമതലയേറ്റത്. പാലക്കാട് മണ്ണാർക്കാട്ടായിരുന്നു താമസം.

കുമ്മനം കരുവേലിൽ ഇല്ലത്ത് ദേവദത്തൻ നമ്പൂതിരിയുടെയും പന്തളം കൈപ്പുഴ ലക്ഷ്മിവിലാസം കൊട്ടാരത്തിൽ പൂയം തിരുനാൾ മംഗല തമ്പുരാട്ടിയുടെയും മകനാണ്. ഭാര്യ സി. ആർ. ഗൗരിവർമ്മ കാവാലം ചാലയിൽ കുടുംബാംഗമാണ്. മക്കൾ: രവീന്ദ്രനാഥ് രാജവർമ്മ, രാജലക്ഷ്‌മി നന്ദഗോപാൽ, സുരേന്ദ്രനാഥ് രാജവർമ്മ, അംബിക രവീന്ദ്രൻ. മരുമക്കൾ: ഗിരിജ രവീന്ദ്രനാഥ്, നന്ദ ഗോപാൽ, സുധാ സുരേന്ദ്രനാഥ്, രവീന്ദ്രൻ രാമചന്ദ്രൻ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പാമ്പാടി തിരുവില്വാമല ഐവർമഠത്തിൽ. തമ്പുരാന്റെ നിര്യാണത്തെ തുടർന്നുള്ള ആശൂലം കാരണം പന്തളം വലിയകോയിക്കൽ ക്ഷേത്രം ജൂലായ് എട്ടുവരെ അടച്ചിടും. ശുദ്ധിക്രിയകൾക്ക് ശേഷം 9ന് തുറക്കും.