കലഞ്ഞൂർ : പഴം, പച്ചക്കറി മേഖലയിലെ സമഗ്ര വികസനം ലഷ്യമാക്കി നിലകൊള്ളുന്ന വി.എഫ്.പി.സി.കെ. സ്വാശ്രയ കർഷക സമിതി ജില്ലയിൽ കൃഷിക്കാർക്ക് ആശ്വാസമാകുന്നു. ഏറ്റവും കൂടുതൽ വില ലഭിക്കുന്ന വിപണിയായി നില കൊള്ളുന്നു. കഴിഞ്ഞ വിപണി ദിവസം നെന്ത്രക്കായ്ക്ക് 115 രൂപ വരെ ലേലം നടന്നു. പൂവൻ 55, പാളയൻ 30, ഞാലിപൂവൻ 60, കദളി 70 എന്നിവക്ക് ലേലം നടന്നു. അതുപോലെ പഴം, പച്ചക്കറി ഇനങ്ങൾ വിപണിയിൽ ധാരാളമായി എത്തുന്നുണ്ട്. വിപണിയുടെ വാർഷിക പൊതുയോഗം കലഞ്ഞൂർ കെ.വി.എം.എസ്. ഹാളിൽ നടന്നു.