പ്രമാടം : തേക്കുമരം വൈദ്യുതി ലൈനിലേക്ക് ഒടിഞ്ഞുവീണതിനെ തുടർന്ന് പ്രമാടം , മറൂർ
പ്രദേശങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസപ്പെട്ടു. ഇന്നലെ ഉച്ചയോടെ മറൂർ പനയ്ക്കുഴി ഭാഗത്താണ് സംഭവം. മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നിരുന്ന മരം ഒടിഞ്ഞ് ലൈൻ കമ്പികൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു. . ഇതേത്തുടർന്ന് തകിടിയത്തുമുക്ക് ട്രാൻസ് ഫോർമർ ഒാഫ് ചെയ്തതിനാലാണ് വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെട്ടത്. വൈകുന്നേരത്തോടെയാണ് പുനസ്ഥാപിച്ചത്.