പ്രമാടം : മതനിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ല, കോൺഗ്രസ് - ബി.ജെ. പി - ലീഗ് കലാപം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ വെട്ടൂർ മേഖലാ കമ്മി​റ്റി
യുവജന പ്രതിരോധം നടത്തി. പ്രതിരോധത്തിന്റെ ഭാഗമായി മേഖലാ സെക്രട്ടറി കാർത്തിക് കൃഷ്ണ ക്യാപ്​റ്റനായ യുവജന റാലിയും, പൊതുയോഗവും സംഘടിപ്പിച്ചു. ലോക്കൽ സെക്രട്ടറി എം. ജി സുരേഷ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. സമാപന യോഗം യോഗം ജില്ലാ കമ്മി​റ്റി അംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു .