
പത്തനംതിട്ട : കാട്ടുപന്നി പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ സ്വീകരിച്ച നടപടികൾ വിലയിരുത്തുന്നതിനും പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഈ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ജില്ലയിലെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ടതായ സംയുക്ത പദ്ധതികൾ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനും മറ്റു ജില്ലാതല മുൻഗണനാ പ്രോജക്ടുകൾ ചർച്ചചെയ്യുന്നതിനുമായി ജില്ലാ ആസൂത്രണ സമിതിയുടെ യോഗം ഇന്ന് ഉച്ചയ്ക്ക് 3ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.