
പത്തനംതിട്ട : ജില്ലയിൽ പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ ജൂലായ് മുതൽ 2023 മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ 12000 രൂപ പ്രതിമാസ ഹോണറേറിയം വ്യവസ്ഥയിൽ നിയമിക്കുന്നു. യോഗ്യത: ബിരുദവും ബി.എഡും. പ്രവൃത്തി സമയം വൈകിട്ട് നാലു മുതൽ രാവിലെ എട്ടു വരെ. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലായ് ഏഴിന് രാവിലെ 10.30ന് പത്തനംതിട്ട മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. ഫോൺ: 0468 2322712.