അടൂർ : രാജ്യവ്യാപകമായി ഭൂപരിഷ്കരണം നടപ്പാക്കുക. ദളിത് പീഡനം അവസാനിപ്പിക്കുക, വർദ്ധിപ്പിച്ച വിലക്കയറ്റം പിൻവലിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെസംരക്ഷിക്കുക, തൊഴിലുറപ്പ് പദ്ധതി വഴി 250 ദിവസത്തെ തൊഴിലും 500 രൂപ പ്രതിദിന കൂലി നൽക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് ഒന്നിന് ദേശീയ പ്രക്ഷോഭം നടത്തും. ഇതിന്റെ വിജയത്തിനായി സംയുക്ത യോഗം. അടൂർ പി.ആർ സ്മാരക ഹാളിൽ നടത്തി. യോഗം കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് പി.എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ബി.കെ എം.യു മണ്ഡലം സെക്രട്ടറി ഷാജി തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.കെ.റ്റി.യു ഏരിയ സെക്രട്ടറി എസ്.ഷിബു സി.പി ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ഐക്കാട് ഉദയകുമാർ, കേരള മഹിള സംഘം ജില്ലാ സെക്രട്ടറി കെ.പത്മിനിയമ്മ, രാജേന്ദ്രപാൽ, പി.വിനോദ്, രാധാകൃഷ്ണൻ, എന്നിവർ സംസാരിച്ചു. കെ.എസ് കെ.ടി.യു. ബി.കെ എം.യു സംയുക്തമായി ജൂലൈ 6ന് 3 ന് ജില്ലാ കൺവെൻഷൻ അടൂർ എംപ്ലോയിസ് ഒാഡിറ്റോറിയത്തിൽ നടക്കും