siva
അടൂർ പി. ശിവശങ്കരപിള്ള

അടൂർ: ആകാശവാണി ഗ്രേഡ് ആർട്ടിസ്റ്റും നാദസ്വര വിദ്വാനുമായ അടൂർ കൊന്നമങ്കര ലക്ഷ്മീ പരമേശ്വരത്ത് വീട്ടിൽ അടൂർ പി.ശിവശങ്കരപിള്ള (88) നിര്യാതനായി. അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിലെ നാദസ്വര വിദ്വാനായിരുന്നു. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ . ഭാര്യ: തുളസീ ദേവി. മക്കൾ: സിന്ധു (അദ്ധ്യാപിക എൻ.എസ്.എസ് എൽ.പി.എസ്,തെക്കേ മങ്കുഴി ) സഞ്ജീവ്കുമാർ (സംഗീത സംവിധായകൻ , അദ്ധ്യാപകൻ, ഗവ. ഐ.റ്റി.ഐ ഐക്കാട് ) മരുമകൾ: മോഹൻദാസ് (റെയിൽവെ ) ശ്രീരേഖ (അദ്ധ്യാപിക ഗവ.എൽ.പി.എസ് അങ്ങാടിക്കൽ)