29-ngo

പത്തനംതിട്ട : കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട സിവിൽസ്റ്റേഷൻ ഏരിയ കമ്മിറ്റി അംഗവും ഇലന്തൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്‌പെക്ടറുമായിരുന്ന കെ.ആർ.ഗീതമ്മയ്ക്ക് യാത്രയയപ്പ് നൽകി. യോഗം എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം.അലക്‌സ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് വി.ഷാജു അദ്ധ്യക്ഷനായി. ജി.അനീഷ് കുമാർ സംസാരിച്ചു. കെ.ആർ.ഗീതമ്മ മറുപടി പ്രസംഗം നടത്തി. ഏരിയ സെക്രട്ടറി ടി.ആർ. ബിജുരാജ് സ്വാഗതവും ട്രഷറർ സാനു എസ്.കുമാർ നന്ദിയും പറഞ്ഞു.