snake-
മുക്കം കാടുവാകുഴിയിൽ ഷാജൻ പി. ജോണിന്റെ പുരയിടത്തിലെ കോഴിക്കൂട്ടിൽ നിന്നും പിടികൂടിയ പെരുമ്പാമ്പ്

റാന്നി : കോഴിക്കൂട്ടിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ രാവിലെ പെരുനാട് മുക്കം കാടുവാകുഴിയിൽ ഷാജൻ പി. ജോണിന്റെ പുരയിടത്തിലെ കോഴിക്കൂട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കോഴിയെയും താറാവിനെയും വിഴുങ്ങിയ നിലയിലാണ് പെരുമ്പാമ്പിനെ കണ്ടത്. റാന്നിയിൽ നിന്ന് ഫോറസ്റ്റ് റാപ്പിഡ് റെസ്പോൺസ് ടീമെത്തി പെരുമ്പാമ്പിനെ പുറത്തെടുത്ത് ചാക്കിലാക്കിയ ശേഷം കൊണ്ടുപോവുകയായിരുന്നു. മുക്കം , നാറാണംമൂഴി , അത്തിക്കയം മേഖലയിൽ പെരുമ്പാമ്പിന്റെ ശല്യം വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം അത്തിക്കയം അറയ്ക്കമൺ മുല്ലശേരിൽ സഞ്ചുവിന്റെ വീട്ടിലെ രണ്ടു കോഴികളെ പെരുമ്പാമ്പ് കൊന്നു.