അടൂർ : കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ കോളേജ് ഒഫ് എൻജിനീയറിംഗിന്റെ ഭരണച്ചുമതല അനുകൂല കോടതിവിധി വന്നിട്ടും കൈമാറാത്തതിനെതിരെ യൂത്ത്മൂവ്മെന്റ് പ്രവർത്തകർ നടത്തിയ പ്രകടനത്തിനും റോഡ് ഉപരോധത്തിനും നേരേ പൊലീസ് നടത്തിയ നരനായാട്ടിൽ എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയൻ പ്രതിഷേധിച്ചു. ഗോകുലം ഗോപാലന്റെ അച്ചാരംവാങ്ങിയാണ് പൊലീസ് ഇൗ നരനയാട്ട് നടത്തിയത്. അനുകൂലമായ കോടതിവിധി ഉണ്ടായിട്ടും അത് നടപ്പാക്കേണ്ടവർ മൗനം പാലിക്കുന്നതിനെതിരെയാണ് യൂത്ത് മൂവ്മെന്റ് പ്രവർത്തകർ പ്രകടനവും റോഡ് ഉപരോധവും നടത്തിയത്. പ്രതിഷേധക്കാർക്കുനേരെ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ നടപടി തികച്ചും അപലപനീയമാണെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.