തെങ്ങമം:കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരികകേന്ദ്രത്തിന്റെ മുപ്പത്തിയഞ്ചാമത് വാർഷികാഘോഷങ്ങൾ സമാപിച്ചു. ചലച്ചിത്രതാരം ഉല്ലാസ് പന്തളം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിമൽ കൈതയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലക്കുഞ്ഞമ്മ കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് തോപ്പിൽ ഗോപകുമാർ ബ്രദേഴ്സിലെ പ്രതിഭകളെ ആദരിച്ചു. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണ മത്സരപരീക്ഷ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം രഞ്ജിനി കൃഷ്ണകുമാർ വായനമത്സര വിജയികളെ ആദരിച്ചു. സാഹിത്യകാരൻ കൈതയ്ക്കൽ സോമക്കുറുപ്പ് സഫലം സ്നേഹോപഹാരം നൽകി. തെങ്ങമം ഗോപകുമാർ, ജി.മോഹനൻ , ജയകുമാർ.പി, വിമൽ കുമാർ.എസ്, പി.ശിവൻകുട്ടി, ബിജു ബി.കെ, ബിനു വെള്ളച്ചിറ,സോജു.എസ്, ജി.പ്രസന്നക്കുറുപ്പ്, വിശ്വമോഹനൻ. കെ, ബൈജു.ആർ,അഭിമന്യു.ബി, ഗോവിന്ദ് .എ, രാജി.ജെ, ജയലക്ഷ്മി.റ്റി ,ചിന്നുവിജയൻ , ഹരികൃഷ്ണൻ.എസ്, നന്ദന വി.എം എന്നിവർ പ്രസംഗിച്ചു.