
അടൂർ : ജൂനിയർ അഭിഭാഷകർക്ക് സ്റ്റൈപെന്റ് അനുവദിച്ച എൽ.ഡി.എഫ് സർക്കാരിന് ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ അടൂർ കോടതി പരിസരത്ത് അഭിവാദ്യം അർപ്പിച്ച് യോഗം ചേർന്നു. സി.പി.എം അടൂർ ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ് ഉദ്ഘാടനം ചെയ്തു. അഡ്വ.ആർ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.എം.പ്രിജി സ്വാഗതം പറഞ്ഞു. അഡ്വ.ഡി.ഉദയൻ, അഡ്വ.സി.പ്രകാശ്, അഡ്വ.മണ്ണടി മോഹൻ, അഡ്വ.പ്രസന്നകുമാരൻ ഉണ്ണിത്താൻ, അഡ്വ.സ്മിത ജോൺ, അഡ്വ.ആർ.ഹരികൃഷ്ണൻ, അഡ്വ.രേഷ്മകുമാരി, അഡ്വ.എം.എ.സലാം എന്നിവർ സംസാരിച്ചു.