
അടൂർ : ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നേതാക്കളായ പി.എൻ.പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് ആരംഭിച്ച് ഐ.വി.ദാസിന്റെ ജന്മദിനമായ ജൂലായ് 7ന് അവസാനിക്കുന്ന രീതിയിൽ നടത്തിവരുന്ന വായന പക്ഷാചരണത്തിന്റെ ഭാഗമായി പന്നിവിഴ സന്തോഷ് വായനശാലയിൽ അക്ഷരദീപം തെളിച്ചു. റവ.പി.ജി.കുര്യൻ പ്ലാങ്കാലായിൽ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വി.എൻ.മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എ.എസ്.റോയി , നഗരസഭാ കൗൺസിലർ രമേശ് വരിക്കോലിൽ, വർഗീസ് ദാനിയേൽ, രാമചന്ദ്രൻ, വി.കെ.സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു.