കോന്നി: യുവതിയെ കഴുത്തുമുറിച്ചു പരിക്കേൽപ്പിച്ചു. തിരുവനന്തപുരം നേമം പുതുവേലിൽ അമ്പിളി ബിജു ( 46 ) നെയാണ് കത്തിയുപയോഗിച്ചു കഴുത്തു മുറിച്ചു പരിക്കേൽപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോന്നി മാമൂട് കാലായിൽ മോഹനനെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ 3.30 ന് ചിറ്റൂർ മുക്കിൽവച്ചായിരുന്നു സംഭവം.ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് മോഹനൻ കത്തികൊണ്ട് അമ്പിളിയുടെ കഴുത്ത് മുറിച്ചത്. അമ്പിളിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രതി ഒളിവിലാണ്.