 
മല്ലപ്പള്ളി :ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ വിടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മല്ലപ്പള്ളി ഈസ്റ്റ് പനവേലിക്കുന്ന് കൊച്ചുപുരക്കൽ വീട്ടിൽ പ്രകാശ് രാജ് (24) ആണ് മരിച്ചത്. പോക്സോ പ്രതിയാണ്. ഇയാൾ.
ഒരു മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. മാതാവിനോടൊപ്പമായിരുന്നു താമസം. കേസിനെ തുടർന്ന് ഇയാൾ മാനസികമായി അസ്വസ്ഥനായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.