ചെങ്ങന്നൂർ: ബാലഗോകുലം ജില്ലാ വാർഷിക സമ്മേളനം കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്‌കാര ജേതാവും സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡ് ജേതാവുമായ ദേവകിയമ്മ ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ അദ്ധ്യക്ഷൻ എൻ.സതീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ ആർ. പ്രസന്നകുമാർ മുഖ്യ പ്രഭാഷണം നടത്തി. സി.ജെ.മധു പ്രസാദ്, പി.അനിൽകുമാർ, എസ്.പരമേശ്വരൻ, കാര്യദർശി എസ്.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. എസ്. മണികണ്ഠൻ വാർഷിക വൃത്തം അവതരിപ്പിച്ചു. യു.എസ് അരവിന്ദ്, ജി.ഗോപകുമാർ എന്നിവർ സംസാരിച്ചു. എം.ജി.സർവകലാശാലയിൽ നിന്നും ഫുഡ് ടെക്‌നോളജിയിൽ ഒന്നാം റാങ്ക് നേടിയ കുമാരി. അനുശ്രീ പ്രസന്നൻ, കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന് സസ്യശാസ്ത്രത്തിൽ 11-ാം റാങ്ക് നേടിയ കുമാരി അഭിരാമി, ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്, ഏഷ്യൻ ബുക്ക് ഒഫ് റെക്കാഡ്, കലാംസ് വേൾഡ് ഒഫ് റെക്കാഡ് എന്നിവ നേടിയ കുമാരി നന്ദന ഹരി, സംസ്ഥാന സർക്കാരിന്റെ മികച്ച കർഷകയ്ക്കുള്ള അവാർഡ് നേടിയ ഷീജ അനുരാജ് എന്നിവരെ അഭിനന്ദിച്ചു. പുതിയ ഭാരവാഹികളായി രക്ഷാധികാരി ഡോ.മണക്കാല ഗോപാലകൃഷ്ണൻ, അദ്ധ്യക്ഷൻ എം.വി.വിനോദ് കുമാർ, ഉപാദ്ധ്യക്ഷൻമാർ ആർ.അനിൽകുമാർ,എൻ.മധു, കാര്യദർശി യു.എസ്.അരവിന്ദ്, സഹ കാര്യദർശി എ. കെ. അഖിൽകുമാർ, ജി.ഗോപകുമാർ,ഖജാൻജി പി.എ.സുനീഷ് കുമാർ, ഭഗിനി പ്രമുഖ് ഷീജാ അനുരാജ്, സഹ ഭഗിനി പ്രമുഖ് എസ്.ഉമ എന്നിവരെ തിരഞ്ഞെടുത്തു