 
ചെങ്ങന്നൂർ: പുലിയൂർ ഇലഞ്ഞിമേൽ ചേന്നാത്ത് ലക്ഷംവീട് കോളനിയിൽ തങ്കമ്മയെ (87) ഗാന്ധിഭവനിലേക്ക് മാറ്റി. പത്തനാപുരം ഗാന്ധിഭവനിലേക്കാണ് മാറ്റിയത്. തങ്കമ്മയുടെ ഭർത്താവോ മക്കളോ ഇപ്പോൾ ജീവിച്ചിരിപ്പില്ല. ദേഹംമുഴുവൻ വൃണങ്ങളായിരുന്ന തങ്കമ്മയെ ചെങ്ങന്നൂരിലെ കരുണപാലിയേറ്റീവ് കെയറും പുലിയൂർ പഞ്ചായത്തിലെ പാലിയേറ്റീവ് കെയറും ചേർന്നായിരുന്നു പരിചരിച്ച് വന്നിരുന്നത്. ഇവരുടെ രോഗം ഗുരുതരമായതിനെ തുടർന്ന് കരുണ ചെയർമാൻ സജി ചെറിയാന്റ നിർദ്ദേശപ്രകാരം പത്തനാപുരം ഗാന്ധിഭവനിൽ വിവരം അറിക്കുകയായിരുന്നു. ചെയർമാൻ പുനലൂർ സോമരാജന്റെ നിർദേശപ്രകാരം ഗാന്ധിഭവൻ ഡയറക്ടർ മുഹമ്മദ് സമീർ, കോർഡിനേറ്റർ മഞ്ജു എന്നിവർ നേരിട്ട് എത്തി കരുണ ജനറൽ സെക്രട്ടറി എൻ.ആർ സോമൻ പിള്ള പഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ, വൈസ് പ്രസിഡന്റ് ടി.ടി ഷൈലജ, മെമ്പർ സജിത ഗോപൻ, നഴ്‌സ് സുമി, ഗീതാനായർ, രാജീവ് മുടിയിൽ, പ്രമോദ്, അജിത്, കരുണ നേഴ്‌സ് റീനാ ജോർജ്, ജിൻസി എന്നിവരുടെ സാന്നിദ്ധ്യത്തിൽ തങ്കമ്മയെ ഏറ്റെടുത്തു.