ചെങ്ങന്നൂർ: ശക്തമായ കാറ്റിലും മഴയിലും മരം ഒടിഞ്ഞുവീണ് ചെങ്ങന്നൂർ റെയിൽവേ റോഡിലെ ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രി 7മണിയോടെയാണ് ചെങ്ങന്നൂർ റെയിൽവെ സ്‌റ്റേഷന് മുൻഭാഗത്ത് റോഡിനോട് ചേർന്നുനിന്ന മരം കടപുഴകി വൈദ്യുതി കമ്പിയിലേക്ക് വീണത്. വീഴ്ചയുടെ ആഘാതത്തിൽ രണ്ടു വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. ഇതോടെ റെയിൽവേ റോഡിൽക്കൂടിയുളള ഗതാഗതം തടസപ്പെടുകയും പ്രദേശത്തെ വൈദ്യുതി വൈദ്യുതി ബന്ധം തകരാറിലാകുകയും ചെയ്തു. തുടർന്ന് അഗ്നിശമന സേനാംഗങ്ങളെത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. തുടർന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ പോസ്റ്റുകളിട്ട് രാത്രി വൈകി വൈദ്യുതി ബന്ധവും പുനസ്ഥാപിച്ചു. മരം വീണസമയം റോഡിൽ ആരുമില്ലാത്തതിനാൽ വൻ അപകടം ഒഴിവായി.