 
തിരുവല്ല: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ ആഞ്ഞിലിമരം വീണ് ഡ്രൈവർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ കടപ്ര മാന്നാർ കറുകയിൽ കെ .മത്തായി (68) ആണ് പരിക്കേറ്റത്. നിരണം പഞ്ചായത്ത് ഒന്നാം വാർഡ് കളക്കുടിപടിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ഗതാഗത തടസം സൃഷ്ടിച്ച മരം തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ആർ. ബാബുവിന്റെ നേതൃത്വത്തിൽ മുറിച്ചുമാറ്റി.