 
നാരങ്ങാനം: കുടുംബശ്രീ സി ഡി എസ്, ജി.ആർ.സിയുടെ ആഭിമുഖ്യത്തിൽ യോഗപരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർ പേഴ്‌സൻ ലളിത സോമൻ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ സെലിൻ കുമാരി, കമ്മ്യൂണിറ്റി കൗൺസിലർ ഷീജ ബീഗം, ഡോക്ടർ മീര ടി.എ.യോഗ പരിശീലനം നൽകി.സി.ഡി.എസ് അംഗം പ്രസന്ന, അക്കൗണ്ടന്റ് ദീപ്തി മനോജ് എന്നിവർ സംസാരിച്ചു.