 
പത്തനംതിട്ട: സ്ഥിരനിയമനം ഉപേക്ഷിച്ച് സൈന്യത്തെ പോലും കരാർവൽക്കരിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ സി.ഐ.ടി.യു നേതൃത്വത്തിൽ തൊഴിലാളികൾ പത്തനംതിട്ട ഹെഡ്പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി ജെ അജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ സി രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ, ഏരിയ സെക്രട്ടറി കെ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. എം വി സഞ്ജു, അമൃതം ഗോകുലൻ, ആർ സനൽകുമാർ, സക്കീർ അലങ്കാരത്ത്, ടി. പി രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.