anti

തിരുവല്ല: ലഹരി വസ്തുക്കൾ ലഭ്യമല്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് ദൈവത്തിന്റെ സ്വന്തം നാട് വളരണമെന്ന് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. കേരള ക്രൈസ്തവ മദ്യവർജ്ജന സമിതിയും ജോയ് ആലുക്കാസ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ലോക ലഹരിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ.യൂഹാേനാൻ മാർ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു. റവ.അലക്സ് പി.ഉമ്മൻ, തന്ത്രിമുഖ്യൻ അക്കീരമൺ കാളിദാസ ഭട്ടതിരി, ഡോ.പ്രകാശ് പി.തോമസ്,ഷെൽട്ടൻ വി.റാഫേൽ, ലിനോജ് ചാക്കോ, പ്രൊഫ.സാബു ഡി. മാത്യു, കോശി മാത്യു മല്ലശേരിൽ, റവ. സിബിമാത്യു,മോസസ് ചാക്കോ,ഫ്രാങ്ക്‌ളിൻ പി.എഫ്,റവ.തോമസ് ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.