dharna
വാട്ടർ അതോറിറ്റി റാന്നി സബ് ഡിവിഷൻ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ

റാന്നി: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടർ അതോറിറ്റി വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ വാട്ടർ അതോറിറ്റി റാന്നി സബ് ഡിവിഷൻ ഓഫീസിനു മുന്നിൽ ധർണ നടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. യൂണിയൻ രക്ഷാധികാരി എസ്. ഹരിദാസ് അദ്ധ്യക്ഷനായി. കെ.കെ.സുരേന്ദ്രൻ , കെ.കെ.സുരേഷ്, ഏബ്രഹാം,കെ.കെ. വിജയൻ എന്നിവർ പ്രസംഗിച്ചു.