
പന്തളം : നഗരസഭാ രണ്ടാംവാർഡിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. വാർഡു കൗൺസിലർ കെ.ആർ. വിജയകുമാർ, കൗൺസിലർ സുനിതാവേണു, മണ്ഡലം പ്രസിഡന്റ് വേണുകുമാരൻ നായർ, ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മഞ്ജുവിശ്വനാഥ്, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ജി.അനിൽകുമാർ, ബിജു മങ്ങാരം, മാത്യൂസ് പുളയിൽ, വി.എം.അലക്‌സാണ്ടർ, മണ്ഡലം ഭാരവാഹികളായ റഹിം റാവുത്തർ, കോശി കെ.മാത്യു, പി.പി.ജോൺ, കെ.എൻ.രാജൻ, സോളമൻ വരവുകാലായിൽ, മുരളീധരൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.