
പന്തളം : തുമ്പമൺ താഴം ടാഗോർ ലൈബ്രറിയിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന സാഹിത്യ സായാഹ്നത്തിൽ കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി നൂറാംവാർഷികം ഗ്രാമപഞ്ചായത്ത് അംഗം അഡ്വ.വി.ബി.സുജിത് ഉത്ഘാടനംചെയ്തു. ലൈബ്രറി പ്രസിഡന്റ് എ.പൊടിയൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരനും നിരൂപകനുമായ സുരേഷ് പനങ്ങാട് മുഖ്യപ്രഭാഷണം നടത്തി. വായനശാല മുൻ പ്രസിഡന്റ് കെ.വി.ഗോപാലകൃഷ്ണ കുറുപ്പ്, ഗ്രാമപഞ്ചായത്ത് മുൻ അംഗം വാസന്തി നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.