പന്തളം:പുഴിക്കാട് ഗവൺമെന്റ് യു.പി സ്‌കൂളിൽ ജൂൺ 19 മുതൽ 29 വരെ ദിവസങ്ങളിൽ വിവിധങ്ങളായ പരിപാടികളോടെ വായനാ വാരാഘോഷ ചടങ്ങുകൾ നടത്തി. പീപ്പിൾസ് വായനശാല സന്ദർശനം, അംഗത്വമെടുപ്പ്, അമ്മ വായന, പുസ്തക പ്രദർശനം, വായനാമരമൊരുക്കൽ, പത്ര ക്വിസ്, അമ്മമാർക്ക് കൈയെഴുത്ത് മത്സരം, വായനാക്കുറിപ്പ് തയാറാക്കൽ, തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടത്തി. സമാപന സമ്മേളനം പ്രശസ്തനാടൻ പാട്ട് കലാകാരനും കവിയുമായ വിനോദ് മുളമ്പുഴ ഉദ്ഘാടനം ചെയ്തു. ദേശീയ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ടി. ജി.ഗോപിനാഥൻ പിള്ള മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സ്‌കൂളിന്റെ പ്രധാനദ്ധ്യാപിക ബി.വിജയലക്ഷ്മി, പി.ടി.എ വൈസ് പ്രസിഡന്റ് പന്തളം വാഹിദ്, പി.ടി.എ പ്രതിനിധി അരുവിക്കര സുരേഷ്, അദ്ധ്യാപകരായ എസ്.ശ്രീനാഥ്, സുജ കെ.ജി ,എസ്. അമ്പിളി , സിന്ധു എം.ബി.രാജേശ്വരി, ചിത്ര, ആനിയമ്മ, നിഷ, ബ്ലെസി അഖില, അനുപമ എന്നിവർ സംസാരിച്ചു.