tower
റവന്യൂ ടവറിന്റെ തെക്കുഭാഗത്തെ പ്രധാന കവാടം അടച്ച് ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നു.

അടൂർ : റവന്യൂ ടവറിന്റെ പ്രധാന പ്രവേശന കവാടത്തിന് മുന്നിൽ ഇരുചക്രവാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് ബുദ്ധിമുട്ടായി. സബ് ട്രഷറിയിലെത്തുന്നവരാണ് ഏറെ വലയുന്നത്. ടവറിലേക്ക് പ്രവേശിക്കാൻ മിക്കവരും തിരഞ്ഞെടുക്കുന്നത് തെക്കുഭാഗത്തെ പ്രവേശന കവാടമാണ്. നാലുവശങ്ങളിലും പ്രവേശന കവാടങ്ങൾ ഉണ്ടെങ്കിലും ബസിൽ നിന്നിറങ്ങി വരുന്നവർ ഉൾപ്പെടെയുള്ളവർ ഇതുവഴിയാണ് കയറിപ്പോകുന്നത്. എന്നാൽ കവാടത്തിൽ നിറയെ ഇരുചക്രവാഹനങ്ങളാണ്. ഡിവൈ. എസ്. പി ഒാഫീസിന് സമീപമുള്ള വടക്കുഭാഗത്തെ കവാടത്തിൽ മാത്രമാണ് വഴി അടയ്ക്കാതെ പാർക്കിംഗ് നടക്കുന്നത്. സബ് ട്രഷറിയിലേക്കുള്ള പ്രധാന കവാടമാണ് റോഡിന് അഭിമുഖമായി തെക്കുഭാഗത്തുള്ളത്. റവന്യൂ ടവറിൽ വരുന്നവർ മാത്രമല്ല, വിവിധ സ്ഥലങ്ങളിൽ പോകുന്നവരും സുരക്ഷിതമായി തങ്ങളുടെ ഇരുചക്രവാഹനങ്ങൾ ഇവിടെ സൂക്ഷിച്ചുപോവുകയാണ് പതിവ്. ഇതോടെ റവന്യൂ ടവർ പരിസരം ഇരുചക്രവാഹനങ്ങളുടെ പ്രധാന പാർക്കിംഗ് കേന്ദ്രമായി മാറി. വഴിയടച്ച് വാഹനങ്ങൾ പാർക്കുചെയ്യുന്നത് ഒഴിവാക്കാൻ ഹൗസിംഗ് ബോർഡ് നടപടി സ്വീകരിക്കുന്നില്ല. ഇവിടെ നോ പാർക്കിംഗ് ബോർഡ് സ്ഥാപിക്കുകയോ വഴിയടച്ചുവയ്ക്കുന്ന വാഹനങ്ങൾക്ക് പിഴ ഇൗടാക്കുകയോ ചെയ്താൽ പ്രശ്നത്തിന് പരിഹാരമാകും. കൺസ്യൂമർ ഫെഡിന്റെ സൂപ്പർമാർക്കറ്റും താഴത്തെ നിലയിലാണ്. ഇവിടേക്കും നിരവധി ആളുകൾ സാധനങ്ങൾ വാങ്ങാൻ പ്രതിദിനം എത്തുന്നുണ്ട്. സ്കൂട്ടറുകൾക്കിടയിലൂടെ ഞെങ്ങി ഞെരുങ്ങിവേണം ടവറിനുള്ളിലേക്ക് പ്രവേശിക്കാൻ