 
തെങ്ങമം: തോട്ടുവാ പബ്ലിക് മാർക്കറ്റിലെ മാലിന്യം നീക്കംചെയ്യണമെന്നും വോളിബാൾ കോർട്ട് ശാസ്ത്രീയ രീതിയിൽ പുനർനിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി തോട്ടുവാ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് ബി. വിജയകുമാർ ഉദ്ഘാടനംചെയ്തു. രവീന്ദ്രൻ പിള്ള കൊട്ടക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സനൂപ് പ്രസംഗിച്ചു.