 
ചെങ്ങന്നൂർ: മുളക്കുഴ രഞ്ജിനി ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയുടെ 100 -ാം വാർഷികം ആഘോഷിച്ചു. സംസ്ഥാന യുവജനഷേമ ബോർഡ് ആലപ്പുഴ ജില്ലാ കോ- ഓർഡിനേറ്റർ ജെയിംസ് സാമുവൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. റെഞ്ചി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഡോ. അജു കെ.നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാല മുൻസെക്രട്ടറി പി.കെ ശിവൻകുട്ടി, റിട്ട. എസ്.പി ബേബി ചാൾസ്, കാർഷിക സെമിനാർ കോ-ഓർഡിനേറ്റർ എം.എം സോമരാജൻ, കെ.എൻ.സദാനന്ദൻ, സിന്ധു ബിനു എന്നിവർ പ്രസംഗിച്ചു.