nellu

വള്ളിക്കോട് : ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി വള്ളിക്കോട് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി തലച്ചേമ്പ് ഏലായിലെ പത്ത് ഏക്കർ സ്ഥലത്ത് നെൽക്കൃഷി തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ വിത്തെറിഞ്ഞ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോജി.പി.ജോൺ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാർലി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.പി.ജോസ്, ജി.സുഭാഷ്, പഞ്ചായത്ത് അംഗങ്ങളായ ജെ. ജയശ്രീ, എം.വി.സുധാകരൻ, ബ്ളോക്ക് പഞ്ചായത്ത് അംഗം കെ.പ്രമോദ്, കൃഷി ഓഫീസർ എസ്.രഞ്ജിത് കുമാർ, പാടശേഖരസമിതി സെക്രട്ടറി പി.ആർ.ഹരികുമാർ, കർഷകരായ ശരത്, സന്തോഷ് എന്നിവർ പ്രസംഗിച്ചു.