ചെങ്ങന്നൂർ: കൊല്ലം ചവറയിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും വായ്പ്പ എടുത്ത് രണ്ട് തിരിച്ചടവു മാത്രം മുടങ്ങിയതിന്റെ പേരിൽ വീട്ടിൽ അതിക്രമിച്ച് കയറി വീടിന്റെ ഭിത്തിയിൽ നോട്ടീസ് പതിക്കുകയും പെയിന്റ് കൊണ്ട് വ്യക്തിഹത്യ നടത്തുന്ന തരത്തിൽ മാനസിക പീഡനം ഉണ്ടാക്കുകയും വീട്ടിൽ നിന്ന് ഇറങ്ങി പോകാനും മറ്റു ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് പ്രതിഷേധിച്ചു. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ അധികൃതർ ശക്തമായ നടപടി കൈകൊള്ളണമെന്നും എൻ.എഫ്.പി.ആർ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ മനുഷ്യാവകാശ കമ്മിഷനും, ബാലാവകാശ കമ്മിഷനും ഇടപെടണമെന്നവശ്യപ്പെട്ട് എൻ.എഫ്.പി.ആർ പരാതി നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് ബി.കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ചിറയ്ക്കൽ ബുഷ്റാ എന്നിവർ പറഞ്ഞു.