മണക്കാല: മണക്കാല ഗവ.യു.പി സ്കൂളിൽ എന്റെ കൗമുദി പദ്ധതി സ്കൂൾ ഹെഡ്മിസ്ട്രസ് ഡി.ജയശ്രിക്ക് കേരളകൗമുദി പത്രം കൈമാറി പഞ്ചായത്തംഗം എൽസി ബെന്നി ഉദ്ഘാടനം ചെയ്തു. സ്കൂൾ പൂർവ വിദ്യാർത്ഥിയും ഗൾഫ് ബിസിനസുകാരനുമായ മണക്കാല ബിപിൻ വില്ലയിൽ ബിപിനാണ് കേരളകൗമുദി പത്രം സ്പോൺസർ ചെയ്തത്. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ.അഭിലാഷ് എന്റെ കൗമുദി പദ്ധതി വിശദീകരിച്ചു. ബ്യൂറോ ചീഫ് എം.ബിജുമോഹൻ, പൊതുപ്രവർത്തകൻ അനിൽ മണക്കാല, അദ്ധ്യാപകരായ ജി.ശ്രീലക്ഷമി, കൃഷ്ണേന്ദു എന്നിവർ സംസാരിച്ചു.