book

അടൂർ : തോമസ് ജോർജ്ജ് കടമ്പനാട് രചിച്ച 'ഇന്നലെയുടെ ഒാർമ്മകൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ കോടിയാട്ട് രാമചന്ദ്രന് നൽകി നിർവഹിച്ചു. ഭാഷാ സാഹിത്യകലാസംഘത്തിന്റെ ആഭിമുഖ്യത്തിൽ കടമ്പനാട് വിവേകാനന്ദ ഇംഗ്ളീഷ് മീഡിയം സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സി. ഗോപിനാഥൻ അദ്ധ്യക്ഷതവഹിച്ചു. വയലാ രാജേന്ദ്രൻ, ഏഴംകുളം മോഹൻകുമാർ, മധു ഐവേലിൽ, ടി. സത്യാനന്ദൻ, ടി.കെ.രാജൻ, കൊല്ലം ശേഖർ, തഴവാ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സാഹിത്യരംഗത്തെ പ്രതിഭകലായ ഏഴംകുളം മോഹൻകുമാർ, കെ.ശങ്കരപ്പിള്ള എന്നിവരെ ആദരിച്ചു.