 
പന്തളം : പ്‌ളസ് ടു, എസ് .എസ് എൽ.സി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ സി.പി.എം ചേരിക്കൽ തെക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. പന്തളം നഗരസഭ കൗൺസിലർ ടി.കെ. സതിയുടെ അദ്ധ്യക്ഷതയിൽ കൗൺസിലർ എസ്.അരുൺ ഉദ്ഘാടനം ചെയ്തു. പ്രമോദ് കണ്ണങ്കര, കെ.മോഹൻദാസ് , നിബിൻ രവീന്ദ്രൻ, സംജ സുധീർ, എം.കെ രാജു, ജ്യോതിസ് എന്നിവർ പങ്കെടുത്തു.