മല്ലപ്പള്ളി :പുറമറ്റം പഞ്ചായത്തിലെ 10 ാം വാർഡിലെ കാദേശ് മല പ്രദേശത്ത് ജൽ ജീവൻ പദ്ധതി ആരംഭിച്ച കേന്ദ്രസർക്കാരിനെ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി അഭിനന്ദിച്ചു. കാദേശ് മലയിലെയും സമീപത്തെയും ജലക്ഷാമം പരിഹരിക്കുന്നതിന് കരിങ്കുറ്റിമല കുടിവെള്ള പദ്ധതിക്കായി വർഷങ്ങൾക്കുമുമ്പ് ഒന്നേകാൽ കോടി രൂപ അനുവദിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് യോഗം ആരോപിച്ചു.