മല്ലപ്പള്ളി : ചുങ്കപ്പാറ കോട്ടാങ്ങൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ അടിക്കടി ഉണ്ടാകുന്ന വൈദ്യുതി തകരാറ് അടിയന്തരമായി പരിഹരിക്കണമെന്ന് യു.ഡി.എഫ് കോട്ടാങ്ങൽ മണ്ഡലംകമ്മിറ്റി ആവിശ്യപ്പെട്ടു . കേരളകോൺഗ്രസ് ജില്ലാ സെക്രട്ടറി ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവിനർ ഒ.എൻ സോമശേഖരപണിക്കർ അദ്ധ്യക്ഷത വഹിച്ചു ഇസ്മായിൽ ചിനിയിൽ ,എ.ജി.സദാശിവൻ, എം. കെ.എം ഹനീഫ,കൊച്ചുമോൻവടക്കേൽ , സുജിത് കണ്ണാടി.ബി,സുരേഷ് കുമാർ ഷംസുദ്ദീൻ, സുലൈമാൻ ,സാബു മരുതേൻകുന്നേൽ, ജോൺസൺ ഈറയക്കൽ,ജോസ് കുന്നുപുറം എന്നിവർ പ്രസംഗിച്ചു.