മല്ലപ്പള്ളി : എസ് .എൻ.ഡി.പി യോഗം എഴുമറ്റൂർ 1156-ാം നമ്പർ ശാഖയിലെ 70 -ാമത് വാർഷിക പൊതുയോഗവും
ഭരണ സമിതി തിരഞ്ഞെടുപ്പും മൂന്നിന് രാവിലെ 10.30 ന് തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിലിന്റെ അദ്ധ്യക്ഷതയിൽ നടക്കും. തിരുവല്ല യൂണിയൻ പ്രസിഡന്റ് കെ.എ ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്യും. യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ സംഘടനാ സന്ദേശം നൽകും. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തും.ശാഖാ പ്രസിഡന്റ് സന്തോഷ് സായി സ്വാഗതവും, സെക്രട്ടറി പ്രതീഷ് കെ.ആർ പ്രവർത്തനറിപ്പോർട്ടും കണക്കും അവതരിപ്പിക്കും. യൂണിയൻ കൗൺസിലർ ബിജു മേത്താനം, വനിതാ സംഘം യൂണിയൻ കോ-ഓഡിനേറ്റർ അനിതാ പ്രതീഷ്, യൂണിറ്റ് വനിതാ സംഘം പ്രസിഡന്റ് രാജി ബിജു എന്നിവർ പ്രസംഗിക്കും. ശാഖാ വൈസ് പ്രസിഡന്റ് സനോജ്കുമാർ.എസ് നന്ദി പറയും.