അടൂർ: സി.പി.ഐ അടൂർ മണ്ഡലം സമ്മേളനം ഇന്നും നാളെയുമായി അടൂർ മാർത്തോമ്മ യൂത്ത് സെന്ററിൽ നടക്കും. പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 10 ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും ആദ്യകാല നേതാക്കളെ ജില്ലാ സെക്രട്ടറി എ.പി. ജയനും ബഹുമുഖ പ്രതിഭകളെ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ആദരിക്കും.. സ്വാഗത സംഘം ചെയർമാൻ റ്റി. മുരുകേഷ് സ്വാഗതം പറയും. രാഷ്ട്രിയ റിപ്പോർട്ട് സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അടൂർ സേതുവും പ്രവർത്തന റിപ്പോർട്ട് മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദും അവതരിപ്പിക്കും. സി.പി.ഐ സംസ്ഥാന എസിക്യൂട്ടിവ് അംഗം കെ.ആർ ചന്ദ്രമോഹൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ മുണ്ടപ്പളി തോമസ്, എം.വി വിദ്യാധരൻ, പി.ആർ ഗോപിനാഥൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ ഡി.സജി, മലയാലപ്പുഴ ശശി, ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങളായ അരുൺ കെ.എസ് മണ്ണടി, അഡ്വ.കെ.ജി രതീഷ് കുമാർ, ജിജി ജോർജ്ജ്, എം.പി മണിയമ്മ, കിസാൻ സഭ ജില്ലാ പ്രസിഡന്റ് ആർ.രാജേന്ദ്രൻ പിള്ള,, ബി.കെ എം.യു ജില്ലാ സെക്രട്ടറി കുറുമ്പകര രാമകൃഷ്ണൻ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എസ്.അഖിൽ, മഹിളാ സംഘം ജില്ലാ സെക്രട്ടറി കെ.പത്മിനിയമ്മ, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി അശ്വിൻ മണ്ണടി എന്നിവർ പ്രസംഗിക്കും