1
കൊറ്റംകുടി - സ്റ്റോർ മുക്ക് റോഡ് പൂർണ്ണമായും ഉന്നത നിലവാരത്തിലാക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഉപരോധ സമരം കുഞ്ഞു കോശി പോൾ ഉദ്ഘാടനം ചെയ്യുന്നു.

.

മല്ലപ്പള്ളി : കൊറ്റംകുടി - സ്റ്റോർമുക്ക് ഓസ്റ്റിൻ റോഡിന്റെ കൊറ്റംകുടി മുതലുള്ള ഒന്നര കിലോമീറ്റർ ദൂരത്തെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും റോഡ് ഉന്നത നിലവാരത്തിൽ പണിയണമെന്നും ആവശ്യപ്പെട്ട് വേങ്ങഴ ജംഗ്ഷനിൽ കേരള കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ജനകീയ ഉപരോധ സമരം നടത്തി. കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയേയും മല്ലപ്പള്ളി - ചെറുകോൽപ്പുഴ റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പൊതുമരാമത്ത് റോഡാണിത്. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റ്റി.എസ്.ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോൺസൺ കുര്യൻ, അനിൽ കയ്യാലാത്ത്, ജോൺസൺ ജേക്കബ്, സജി ഡേവിഡ്, ബാബു കുര്യൻ, സാബു കളർ മണ്ണിൽ, ജോയി ഇടമുറിയിൽ, ലൈല അലക്സാണ്ടർ , എസ് .വിദ്യാമോൾ , എം.വി. കോശി, ഷാജി ചേന്ദംകുഴി എന്നിവർ പ്രസംഗിച്ചു.